പാർവതിക്കെതിരെ വീണ്ടും; മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനും ഡിസ് ലൈക്കുകൾ 

നടി പാർവതിയുടെ മൈ സ്റ്റോറിയിലെ രണ്ടാം ഗാനത്തിനെതിരെയും ഡിസ് ലൈക് ക്യാമ്പൈൻ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിന് പതിനായിരത്തിലേറെ ഡിസ് ലൈകുകളാണ് ലഭിച്ചത്. 5000 ലൈക്സ് മാത്രമാണ് ലഭിച്ചത്. 

Full View

കസബാ സിനിമക്കെതിരായ പരാമർശത്തി​​​​െൻറ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിട്ടതിന് പിന്നാലെ മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിനെതിരെയും ഡിസ് ലൈക് ക്യാമ്പയിൻ നടന്നിരുന്നു.  

രോഷ്​നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്​റ്റോറിയിലെ പാട്ടും​ ചിത്രീകരണ ദൃശ്യവും മുമ്പ് യൂട്യൂബിലൂടെ പുറത്ത്​ വിട്ടിരുന്നു. മിനിറ്റുകൾക്കകം യൂട്യൂബിൽ പാട്ടിനെ​തിരെ സംഘം ചേർന്ന്​ അന്ന് ആക്രമണമുണ്ടായിരുന്നു. ചിത്രീകരണ ദൃശ്യത്തിന്​ 41000 ഡിസ്​ലൈക്കുകളാണ്​ ലഭിച്ചത്​. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്​ടം കാട്ടി ആരാധകർ. പുറത്ത്​ വന്ന്​ 11 മണിക്കൂറുകൾ മാത്രമായപ്പോൾ 19000 ഡിസ്​ലൈക്കുകളാണ്​ പാട്ടിന്​ ലഭിച്ചത്​​.

പുതുമുഖ സംവിധായികയായ രോഷ്​നി ദിനകർ ഏറെ പണിപെട്ടാണ് മൈ സ്​റ്റോറിയുടെ​ ചിത്രീകരണം പൂർത്തിയാക്കിയത്​. സിനിമയുടെ ആദ്യ ഷെഡ്യൂൾ അവസാനിച്ചത്​ 2016 ഡിസംബറിലായിരുന്നു. പൃഥ്വി രാജി​​​​െൻറ ഡേറ്റില്ലാത്തതിനാൽ നീണ്ട 10 മാസങ്ങൾ രണ്ടാം ഷെഡ്യൂളിനായി കാത്ത്​ നിന്ന രോഷ്​നി സഹികെട്ട്​ ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. തുടർന്നാണ്​ 37 ദിവസങ്ങൾ നീണ്ട രണ്ടാം ഷെഡ്യൂളിന്​ വേണ്ടി പൃഥ്വിരാജി​​​​െൻറ ഡേറ്റ്​ ലഭിച്ചത്​​. 13 കോടിയോളം മുടക്കി രോഷ്​നിയും ഭർത്താവുമാണ് മൈ സ്​റ്റോറി നിർമിച്ചത്​​​.


 

Tags:    
News Summary - Dislike campaign on My Story Kadhakal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.