അനില്‍ രാധാകൃഷ്ണ മേനോന്‍റെ ചിത്രങ്ങൾക്കെല്ലാം വ്യത്യസ്തമായ പേരുകളാണ്. ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതവും സപ്തമശ്രീ തസ്‌കരയും ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുമെല്ലാം പേരു കൊണ്ട് തന്നെ വ്യത്യസ്തമാണ്. പുതിയ ചിത്രത്തിന് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രീ (ക്‌സ്) എന്നാണ് പേരിട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും അനിൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ഏറെയും പുതുമുഖങ്ങളായിരിക്കും. എല്ലാ അര്‍ഥത്തിലും ഒരു യൂത്ത് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന് അനിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.