ഒടിയ​െൻറ ഭീതിപ്പെടുത്തുന്ന അനമോർഫിക്​ ആർട്ടുമായി യുവാവ്​

ഒടിയൻ എന്ന ചിത്രത്തെ കുറിച്ച്​ സംസാരിക്കാത്ത ദിവസം ഇപ്പോൾ മലയാളികൾക്കിടയിലുണ്ടാവില്ല. അത്രത്തോളം പ്രതീക ്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രം മലയാളത്തിൽ സമീപ കാലത്ത്​ വന്നിട്ടില്ല. ഒടിയ​​െൻറ റിലീസിന്​ മുമ്പായി വിവി ധ തരത്തിലുള്ള പ്രചാരണ പരിപാടികളാണ്​ അണിയറപ്രവർത്തകർ ഒരുക്കിയത്​. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഒടിയൻ ആർട്ട്​.

ഏറ്റവും ഒടുവിലായി ഒടിയൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട്​ പുറത്തുവന്ന പുതിയ കലാ സൃഷ്​ടി മോഹൻലാൽ ത​​െൻറ ഫേസ്​ബുക്ക്​ പേജിൽ പങ്കുവെച്ചു. വിൻസ​െൻറ്​ പല്ലിശ്ശേരി എന്ന കലാകാരനാണ്​ ഒടിയ​​െൻറ അനമോർഫിക്​ ചിത്രമൊരുക്കി ഞെട്ടിച്ചത്​. കാണുന്നവർക്ക്​ വലിയ ദൃശ്യ വിരുന്നാണ്​ അനമോർഫിക്​ ആർട്ട്​.

ഒടിയ​ൻ സിനിമയുമായി ബന്ധപ്പെട്ട ശിൽപങ്ങളും ചിത്രങ്ങളും മറ്റ്​ കലാസൃഷ്​ടികളും വലിയ രീതിയിലാണ്​ പ്രചരിക്കപ്പെട്ടത്​. അതിൽ ചില സൃഷ്​ടികൾ സംവിധായകൻ ശ്രീകുമാർ മേനോനും സാക്ഷാൽ മോഹൻലാലും സ്വന്തം പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്​തിരുന്നു.

Full View
Tags:    
News Summary - diyan Anamorphic Art-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.