കുഞ്ഞിക്കൂനനിൽ നിന്ന്​ പുറത്താക്കിയത്​ ദിലീപ്​ അല്ലെന്ന്​ ഷാജോൺ 

കൊച്ചി: ദിലീപ്​ ത​​​​​െൻറ സിനിമ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന വാർത്തക്ക്​ മറുപടിയുമായി നടന്‍ കലാഭവന്‍ ഷാജോണ്‍. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയത് ദിലീപല്ലെന്നും അസത്യങ്ങൾ വാർത്തയാക്കരുതെന്നും​ കലാഭവന്‍ ഷാജോണ്‍ ഫേസ്​ ബുക്കിലൂടെ പ്രതികരിച്ചു. 

കുഞ്ഞിക്കൂന​​​​​െൻറ സംവിധായകന്‍ ശശി ശങ്കറിനോട് ത​​​​​െൻറ പേര്​ നിർദേശിച്ചത്​ ദിലീപാണ്​. അഭിനയിക്കാന്‍ താന്‍ പോകുകയും മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ വേഷം തനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപായിരുന്നില്ല. വീണുപോയ ഒരാളിനെ ചവിട്ടാൻ തന്നെ ആയുധമാക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ ഫേസ്​ബുക്ക്​ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

Full View
Tags:    
News Summary - Do not spread untruthful facts about Dileep says Kalabhavan Shajohn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.