തെൻറ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് യുവതാരം ദുൽഖർ സൽമാൻ. തെൻറ സിനിമകളിൽ ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് വാപ്പ. സിനിമ കണ്ട് അദ്ദേഹത്തെ വിലയിരുത്തരുതെന്നും ദുൽഖർ കൂട്ടിചേർത്തു.
എനിക്ക് വാപ്പച്ചിയെ നന്നായറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. പൊതുവേദികളിൽ സ്ത്രീകൾക്കെതിര ഒരിക്കൽ പോലും സംസാരിക്കാത്തയാളാണ് അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. ദിലീപിന് അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ദുൽഖർ ഇങ്ങനെ മറുപടി നൽകിയത്.
ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിലെ രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ താൽപര്യമില്ല. എല്ലാ വിഷയത്തിലും രണ്ട് വശങ്ങളുണ്ട്. അഭിപ്രായം പറയുേമ്പാൾ അതിലൊരു വശത്ത് നിൽക്കേണ്ടി വരുമെന്ന് ദുൽഖർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.