നിർമാതാക്കളുടെ വിലക്ക് തള്ളി ദൃശ്യം 2 ചിത്രീകരണത്തിന്

കൊച്ചി: പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന നിർമാതക്കളുടെയും ഫിലിം ചേംബറിന്‍റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും ചിത്രീകരണത്തിന് ഒരുങ്ങുന്നു. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

ആദ്യ ഷെഡ്യൂള്‍ ആഗസ്റ്റ് 17ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മനോരമന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങരുതെന്ന നിര്‍മാതാക്കളുടെ തീരുമാനത്തില്‍ അമ്മക്കും ഫെഫ്കയ്ക്കും വിയോജിപ്പുകളുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ദൃശ്യത്തിന്‍റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2ന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവാരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2 ത്രില്ലിങ് സിനിമയായിരിക്കുമെന്നും സ്‌ക്രിപ്റ്റ് താന്‍ വായിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

കേരളത്തിലാണ് ചിത്രത്തിന്റെ പൂര്‍ണമായും ഷൂട്ടിങ്. ലോക് ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ആലോചന. ദൃശ്യം 2 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കുക.

Latest Video:

Full View
Tags:    
News Summary - Drisya 2 shooting may start on August-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.