െകാച്ചി: മലയാള സിനിമ സെറ്റുകളിൽ മയക്കുമരുന്ന് വ്യാപകമാകുന്നതിനെതിരെനിർമാതാ ക്കൾ. ലഹരിമരുന്നുകളെക്കുറിച്ച് എല്ലാ സിനിമ സെറ്റുകളിലും പരിശോധന വേണമെന്ന് നി ർമാതാക്കളുടെ സംഘടന ഭാരവാഹികളായ രഞ്ജിത്തും സിയാദ് കോക്കറും പറഞ്ഞു. നടൻ ഷെയ്ൻ നിഗമിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാൻ നടത്തിയ വാർത്തസമ്മേളനത്ത ിലാണ് ഇരുവരും ഇൗ ഗുരുതര ഭീഷണിയിലേക്ക് വിരൽചൂണ്ടിയത്.
കഞ്ചാവ് മാത്രമല്ല; എൽ.എസ്.ഡി പോലെ മാരക ലഹരിപദാർഥങ്ങളും സെറ്റുകളിൽ എത്തുന്നുണ്ട്. ഇതും അന്വേഷിക്കണം. എക്സൈസും പൊലീസും സിനിമക്കാർക്കിടയിൽ പരിശോധനകൾക്ക് മടിക്കുകയാണ്. അന്വേഷണം നടന്നാൽ തങ്ങൾ പൂർണമായി സഹകരിക്കും. ഒന്നും മറച്ചുവെക്കാനില്ല. മലയാള സിനിമയിൽ പുതിയ തലമുറയിലെ ചില ചെറുപ്പക്കാർ മയക്കുമരുന്നിെൻറ പിടിയിലാണ്.
ഇവർ കൃത്യമായി ചിത്രീകരണത്തിന് എത്താറില്ല. എത്തിയാൽതന്നെ കൂടുതൽ സമയവും വാഹനത്തിലാണ്. ഇതിനുള്ളിൽ ലഹരി ഉപയോഗം നടക്കുന്നതായി സംശയിക്കണം. പരാതി പറഞ്ഞാൽ ചെവിക്കൊള്ളില്ല. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാട് ഇക്കാര്യത്തിൽ കർശനമായതിനാൽ ഇത്തരക്കാർ അതിൽ അംഗത്വം എടുക്കാൻ മടിക്കുന്നു. അച്ചടക്കമില്ലാത്ത ചെറുപ്പക്കാരെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ പറഞ്ഞു.
സിനിമ വ്യവസായം നന്നാകണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കാര്യങ്ങൾ തുറന്നു പറയുന്നത്. ഇതിെൻറയെല്ലാം ഭവിഷ്യത്ത് അനുഭവിക്കുന്നത് നിർമാതാക്കളാണ്. 85 ശതമാനം നഷ്ടത്തിലോടുന്ന വ്യവസായമാണ് മലയാള സിനിമ. 140 സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിൽ 130 നിർമാതാക്കളും സിനിമ പൂർത്തിയാക്കാൻ വീടും പറമ്പും വിൽക്കുന്നവരാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.