തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) നിര്യാതയായി. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിന് സമീപമുള്ള സ്വന്തം വസതിയായ പ്രയാഗയിൽ വ്യാഴാഴ്ച രാത്രി എേട്ടാടെയായിരുന്നു അന്ത്യം. ഏറെനാളായി അർബുദരോഗത്തെതുടർന്ന് ചികിത്സയിലായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാല തങ്കത്തിെൻറ മകളാണ്. മോനിഷക്കായി എല്ലാ ചിത്രത്തിലും ശബ്ദം നൽകിയത് അമ്പിളി ആയിരുന്നു. മലയാളം-തമിഴ് സീരിയൽ ഡബ്ബിങ് രംഗത്തും അന്യഭാഷ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു.
രോഹിണി, അംബിക, റാണിപത്മിനി, പാർവതി, രഞ്‌ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉർവശി, ചിപ്പി, സിതാര, ജോമോൾ, പ്രിയാരാമൻ, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയത് അമ്പിളിയായിരുന്നു. എട്ടുവയസ്സിൽ ‘ഭക്തകണ്ണപ്പ’ എന്ന കന്നട ചിത്രത്തിെൻറ മൊഴിമാറ്റത്തിലൂടെയാണ് മലയാള സിനിമ ലോകത്ത് എത്തുന്നത്. ആയിരത്തോളം ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട്. തമിഴിൽ ശിവരഞ്‌ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ സിനിമാ ശബ്ദമായി. നിരവധി മൊഴിമാറ്റചിത്രങ്ങളുടെ സ്ക്രിപ്റ്റുകൾ തയാറാക്കുന്നതിലും തിളങ്ങി. ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭർത്താവ്. മക്കൾ: വൃന്ദ (എസ്.ബി.ഐ വട്ടിയൂർക്കാവ്), വിദ്യ. മരുമകൻ: അരവിന്ദ് (ടെക്നോപാർക്ക്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.