വിമാനത്താവളത്തിലെ മോശം അനുഭവം; ജെറ്റ്​ എയർവെയ്​സി​നെതിരെ ദുൽഖർ

കൊച്ചി: വിമാനത്താവളത്തിലെ മോശം അനുഭവ​ത്തെ കുറിച്ച്​ പരാതിയുമായി യുവതാരം ദുൽഖർ സൽമാൻ. ജെറ്റ്​ എയർവേയ്​സ്​ ഗ്രൗണ്ട്​ സ്​റ്റാഫ്​ മോശമായി പെരുമാറിയെന്നാണ്​ ട്വിറ്ററിലുടെ ദുൽഖറി​​​​​െൻറ പരാതി. ട്വിറ്റിലുടെ ദുൽഖറി​​​​​െൻറ കുറിപ്പ്​ പുറത്ത്​ വന്നതോടെ വിമാനത്താവളങ്ങളിലെ മോശം അനുഭവം വിവരിച്ച്​ നിരവധി​ പേരാണ്​ രംഗത്തെത്തുന്നത്​.

താൻ ഇതുവരെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിഗണനക്കായി കാത്തു നിൽക്കുകയോ വരി തെറ്റിക്കുകയോ ചെയ്​തിട്ടില്ല. എന്നാൽ, ഇന്ന്​ എ​​​​​െൻറ സഹയാത്രികനോട്​ വളരെ മോശമായ പെരുമാറ്റമാണ്​ ഉണ്ടായത്​. മുമ്പ്​ ​കുഞ്ഞുമായി യാത്ര ചെയ്യു​േമ്പാൾ എ​​​​​െൻറ കുടുംബത്തിനും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന്​ ഗ്രൗണ്ട്​ സ്​റ്റാഫി​​​​െൻറ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ദുൽഖർ ട്വിറ്റ്​ ചെയ്​തു.

ദുൽഖറി​​​​​െൻറ ട്വീറ്റ്​ പുറത്ത്​ വന്നതോടെ ഇതിന്​ മറുപടിയുമായി ജെറ്റ്​ എയർവേയ്​സും രംഗത്തെത്തി. താങ്കളുടെ നമ്പർ ഞങ്ങൾക്ക്​ അയക്കു പരാതി പരിഹരിക്കാമെന്നാണ്​ ജെറ്റ്​ എയർവെയ്​സ്​ ട്വിറ്ററിലുടെ അറിയിച്ചിരിക്കുന്നത്​.

Tags:    
News Summary - Dulqar salman tweet On Jet airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.