മുടി വളർത്തി ബുള്ളറ്റിൽ പറന്ന്​ ദുൽഖർ; ​'സോലോ'യിലെ ആദ്യ വീഡിയോ

ചലച്ചിത്ര സംവിധായകൻ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രമായ 'സോളോ'യുടെ  ടീസർ പുറത്തിറങ്ങി. ദുല്‍ഖറിന്‍റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ്  ടീസർ പുറത്തിറങ്ങിയത്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ്​ ചിത്രം ഒരുങ്ങുന്നത്​.

ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിനെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ. ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Tags:    
News Summary - Dulqer salman solo movie teaser launched-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.