രാജ്യാന്തര-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ടേക് ഒാഫ് എന്ന ചിത്രത്തിെൻറ സംവിധായകൻ മഹേഷ് നാരായണനുമായി ഒന്നിക്കാനൊരുങ്ങി യുവ സൂപ്പർതാരം ദുൽഖർ സൽമാൻ. പറവ എന്ന ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച ദുൽഖർ നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. അടുത്ത വർഷം ചിത്രീകരണമാരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിെൻറ ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി.
മഹാനടി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മലയാളത്തിൽ മൂന്നോളം ചിത്രങ്ങൾക്ക് ദുൽഖർ ഡേറ്റ് നൽകിയിട്ടുണ്ട്. സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ് ടീമിെൻറ ചിത്രത്തിൽ കോളജ് പ്രൊഫസറായാണ് ദുൽഖർ വേഷമിടുക. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീമിെൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറിെൻറ ആദ്യ ചിത്രം ‘സെക്കൻറ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രെൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തിെൻറതായി പുറത്തുവരാനുണ്ട്.
നിലവിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ്ചിത്രത്തിെൻറ അവസാന ഷെഡ്യൂളിലാണ് ദുൽഖർ. രാ. കാർത്തിക്കിെൻറ ‘വാൻ’ എന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിനും ദുൽഖർ ഡേറ്റ് നൽകിയിട്ടുണ്ട്. സോനം കപൂറുമൊത്തുള്ള ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിെൻറ പ്രീ പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.