ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മാ.യൗ പുരസ്കാരം നേട്ടങ്ങളുമായി ജൈത്ര യാത്ര തുടരുന്നു. എസ്.സെഡ്.ഐ.എഫ്.എഫ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തിൽ മൂന്ന് അവാര്‍ഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. മികച്ച നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയാണ് പുരസ്കാര നേട്ടം.
റൺവീറിനൊപ്പം ചെമ്പൻ വിനോദ് ജോസ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. പത്മാവതിലെ പ്രകടനമാണ് റൺവീറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരക്കഥക്കുള്ള പുരസ്കാരം പി.എഫ് മാത്യൂസും സ്വന്തമാക്കി. ഇറാനിയന്‍ ചിത്രമായ 'ഗോള്‍നെസ'ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്. പിഹു മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.