മോഹന്‍ലാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് യുവാവിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫാണ് (23) അറസ്റ്റിലായത്. 

ആന്‍റണി പെരുമ്പാവൂരിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളത്തെ വീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നേരത്തേ എസ്.എഫ്.ഐക്കെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും യുവനടിമാര്‍ക്കെതിരെയും ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - facebook post against mohanlal, youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.