'കാർബൺ' ചിത്രീകരണം തുടങ്ങി

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രമായ 'കാർബൺ' ചിത്രീകരണം തുടങ്ങി. ഷാരൂഖ് ഖാന്‍റെ റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. 

മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ എന്നറിയുന്നു. ബി കെ ഹരിനാരായണനാണ് ഗാന രചന. സിബി തോട്ടുംപുറമാണ് സിനിമയുടെ നിര്‍മ്മാണം.

വാഗമണ്‍, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

 

Tags:    
News Summary - Fahad Faasil's Carbon Shooting Started-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.