തിരുവനന്തപുരം: ഫാൻസുകാരുടെ സൈബർ ആക്രമണത്തെതുടർന്ന് നടി സജി മഠത്തിലും സംവിധായകൻ ഡോ. ബിജുവും ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽനിന്ന് നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഇരുവരും പരസ്യമായി രംഗത്തെത്തിയിരുന്നു.
സാംസ്കാരിക മന്ത്രിക്ക് നൽകിയ കത്തിലും ഇരുവരും ഒപ്പിട്ടിരുന്നു. തുടർന്നായിരുന്നു കുടുംബത്തെപ്പോലും അപമാനിക്കുന്നതരത്തിൽ ഫേസ്ബുക്ക് പേജുകളിൽ ആരാധകരുടെ മോശം പരാമർശങ്ങൾ നിറഞ്ഞത്. ‘താര രാജാക്കന്മാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസികാവസ്ഥയോ എനിക്കില്ല. അതിനാൽ എെൻറ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീ ആക്ടിവേറ്റ് ചെയ്യേണ്ടിവരും’’ എന്നായിരുന്നു സജിത തെൻറ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് പേജിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.