കൊടുങ്ങല്ലൂർ: ചലച്ചിത്ര പ്രവർത്തകനും നടനുമായ കൊടുങ്ങല്ലൂർ കുഞ്ഞുമുഹമ്മദ് സിനിമ ചിത്രീകരണ സെറ്റിൽ കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഏലൂരിൽ സത്യൻ അന്തിക്കാടിെൻറ പുതിയ ചിത്രമായ ‘‘ഞാൻ പ്രകാശനിൽ’’ അഭിനയിച്ചുകൊണ്ടിരിക്കെ സെറ്റിൽ തലകറങ്ങിവീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ഒാടെയാണ് സംഭവം. ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിെച്ചങ്കിലും വൈകീട്ട് 5.50 ഒാടെ മരിച്ചു.
കൊടുങ്ങല്ലൂർ എറിയാട് ജി.കെ.വി.എച്ച്.എസ്.എസിന് തെക്ക് ചുള്ളിപറമ്പിൽ അമ്മുവിെൻറ മകനും മതിലകം പുന്നക്കബസാർ സ്വദേശിയുമാണ്. സത്യൻ അന്തിക്കാടിെൻറ ചിത്രത്തിൽ ചായക്കടക്കാരെൻറ വേഷത്തിലായിരുന്നു കുഞ്ഞുമുഹമ്മദ് അഭിനയിക്കുന്നത്. ഉദയയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത സത്യൻ^ശാരദ ടീമിെൻറ ‘ഇണപ്രാവുകളിൽ’ പ്രൊഡക്ഷൻ ബോയ് ആയാണ് കുഞ്ഞുമുഹമ്മദ് സിനിമ രംഗത്തേക്ക് വന്നത്. പിന്നീട് ഏറെ വർഷം സിനിമ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.
കഴിഞ്ഞ 30 വർഷമായി സംവിധായകൻ കമലിെൻറ സന്തത സഹചാരിയാണ്. എങ്കിലും മറ്റു സംവിധായകരുടെ കൂടെയും പ്രവർത്തിച്ച കുഞ്ഞുമുഹമ്മദ് സിനിമ സെറ്റിലെ സജീവ സാന്നിധ്യമായിരുന്നു. ചെറുതും പ്രധാന്യമുള്ളതുമായ വേഷങ്ങളിലൂടെ 25 വർഷത്തിലേറെയായി അഭിനയത്തിലും കുഞ്ഞുമുഹമ്മദ് മികവ് തെളിയിച്ചു. ഇതിനകം നൂറോളം സിനിമകളിൽ അഭിനയിച്ചു. സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’യാണ് ഒടുവിൽ റിലീസായ ചിത്രം. കമലിെൻറ ‘ആമി’യിലും വേഷമിട്ടു. സീരിയലുകളിലും ഡോക്യുമെൻററികളിലും അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭാര്യ: പടിയത്ത് ഹൈദ്രോസിെൻറ മകൾ ജമീല. മക്കൾ: ഷെജീന, ഷെബീർ, ഷെമീന, ഷെറീന. മരുമക്കൾ: ഷാജഹാൻ, ഷിഹാബ്, സജ്ജാദ്, ഷംസി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് എറിയാട് മാടവന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.