മലപ്പുറം: കൊക്കൂൺ പ്രൊഡക്ഷെൻറ ബാനറിൽ ഇ.കെ. ഷാജി നിർമിച്ച് സമദ് മങ്കട സംവിധാ നം ചെയ്ത ‘കാറ്റ്, കടൽ, അതിരുകൾ’ സിനിമക്ക് റീജനൽ സെൻസർ ബോർഡ് അകാരണമായി റിലീസി ങ് അനുമതി നിഷേധിച്ചതായി അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിബത്തൻ, റോഹിങ്ക്യൻ അഭയാർഥികളുടെ കഥ പറയുന്ന ചിത്രം, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് സെൻസർ ബോർഡിെൻറ വിശദീകരണം.
കേന്ദ്ര സെൻസറിങ് ബോർഡിെൻറ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണിപ്പോൾ. ഐ.എഫ്.എഫ്.കെ സെലക്ഷൻ ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചു. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് കെ. സജിമോൻ, കഥാകൃത്ത് എസ്. സജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.