തിരുവനന്തപുരം: കേരളത്തിൻറെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെൻറിയില് പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ ക്യാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ. രോഹിത് വെമുലയെയും െജ.എൻ.യുവിലെ വിദ്യാർഥി സമരത്തെയും കശ്മീർ പ്രശ്നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെൻററികളുടെ പ്രദർശനത്തിനാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. അന്താരാഷ്ട്ര ഡോക്യുമെൻറി-ഹ്രസ്വ ചലച്ചിത്രമേളയിൽ ഇവ പ്രദർശിപ്പിക്കുന്നത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കുകയായിരുന്നു.
ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പി.എൻ. റാംചന്ദ്ര സംവിധാനം ചെയ്ത ‘ദി അൺബെയ്റബിൾ ബീയിങ് ഒാഫ് ലൈറ്റ്നസ്’, ജെ.എൻ.യുവിലെ വിദ്യാർഥി പ്രേക്ഷാഭം സംബന്ധിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാർച്ച്...മാർച്ച്...മാർച്ച്’, കശ്മീരിനെക്കുറിച്ച് എൻ.സി. ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ‘ഇൻ ദി ഷെയ്ഡ് ഒാഫ് ഫാളൻ ചിനാർ’ എന്നീ ഡോക്യുമെൻററികൾക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.