‘കൂടെ’യിലെ നസ്രിയയുടെ ഫസ്റ്റ്ലുക്

പൃഥ്വിരാജ്​, നസ്രിയ, പാർവതി എന്നിവർ ഒന്നിക്കുന്ന അഞ്​ജലി മേനോൻ ചിത്രം കൂടെയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നസ്രിയയുടെ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിൽ പൃഥ്വിരാജ്​ നസ്രിയയുടെ സഹോദരനായാണ് വേഷമിടുന്നത്. 

അതുൽ കുൽക്കർണി, സിദ്ധാർഥ്​ മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. ന​സ്രിയ, പൃഥ്വിരാജ്​ എന്നിവരുടെ പിതാവായി സംവിധായകൻ രഞ്​ജിത്താണ് എത്തുന്നത്. ​

എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജുലൈയിലാണ് ചിത്രം തിയെറ്ററുകളിൽ എത്തുന്നത്.

Full View
Tags:    
News Summary - First Look Poster Of Koode-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.