‘ദി ഗോസ്റ്റ് റൈറ്റര്‍’ വരുന്നു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയ െഴുതി സംവിധാനം ചെയ്യുന്ന "ദി ഗോസ്റ്റ് റെെറ്റര്‍" തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ പ്രശസ്ത താരം ചന്ദ്ര ലക്ഷ്മണ്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചു.

സാംജി, സുബ്രഹ്മണ്യം, വേണു, കൊച്ചിൻ ബാബു, അജി ജോർജ്, ബെൻ, സുരേഷ്, അനിൽ മേനോൻ, മനോജ്‌ കുറ്റികാട്ടിൽ, മച്ചാൻ സലിം, രമജീവന്‍,റിയ, ഉമ, മാസ്റ്റര്‍ സൂര്യ കിരണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഫ്രണ്ട് ലെെന്‍ ത്രി സിക്സ് നയണ്‍ ബാനറില്‍ രവി മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം ഡി സുകുമാരന്‍ നിര്‍വ്വഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജീവന്‍ എം വി. സുധീര്‍ ബാബുവിന്റെ വരികള്‍ക്ക് ഉണ്ണികൃഷ്ണന്‍ പാക്കനാര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജേഷ് മറോളി,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ലക്ഷ്മി മേനോന്‍,രാജീവ് ആര്‍, പല്ലവി രാജീവ്,കല-അനൂപ് അപ്സര,മേക്കപ്പ്-കൃഷ്ണണ്‍ പെരുമ്പാവൂര്‍,വസ്ത്രാലങ്കാരം-അനിൽ കാരാളി സ്റ്റില്‍സ്-ഇക്‌ബാൽ എം കെ,എഡിറ്റര്‍-സൂരജ് അയ്യപ്പൻ, പ്രൊഡക്ഷൻ കോ-ഓര്‍ഡിനേറ്റര്‍-മനോജ് കുറ്റികാട്ടിൽ,പ്രൊഡക്ഷന്‍ മാനേജര്‍-ഷാജി മാള,സ്റ്റുഡിയോ-ചിത്രാഞ്ജലി, ഡിസൈൻസ് ആൻഡ് പബ്ലിസിറ്റി -സെൻ,ഓൺലൈൻ പ്രൊമോഷൻ-ഫേസ് ടാലെന്റ്റ് ക്ലബ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - The Ghost Writer Coming-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.