ദിലീപ്​ ക്രിമിനലെന്ന്​ ഗൂഗ്​ൾ

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ദിലീപിനെ ക്രിമിനലായി വിശേഷിപ്പിച്ച്​ ഗൂഗ്​ൾ. ഗൂഗളിൽ ദിലീപ്​ എന്ന്​ സെർച്ച്​ ചെയ്യു​​േമ്പാൾ ആദ്യം ലഭിക്കുന്ന റിസൽട്ടുകളിലൊന്നിലാണ്​​ ദിലീപ്​ മലയാളം സിനിമയിലെ ക്രിമിനലാണെന്ന്​ വിശേഷിപ്പിച്ചിരിക്കുന്നത്​.

ദിലീപി​​​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റായ ദിലീപ്​ ഒാൺലൈനിലാണ്​ മലയാള ക്രിമിനലി​​​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ എന്ന വിശേഷണം നൽകിയിരിക്കുന്നത്​. ഇത്​ വാർത്തയായതിന്​ പിന്നാലെ വെബ്​സൈറ്റ്​ അപ്രത്യക്ഷമായിട്ടുണ്ട്​.

നേരത്തെ, ജനങ്ങൾക്കിടയിൽ  ദിലീപി​​​​െൻറ പ്രതിഛായ തിരിച്ച്​ പിടിക്കുന്നതിനായി പി.ആർ എജൻസികൾ രംഗത്തെത്തിയിട്ടുണ്ടെന്ന്​ വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദിലീപിനെ ഗൂഗ്​ൾ ക്രിമിനലാക്കിയിരിക്കുന്നത്​.

Tags:    
News Summary - google tell dileep is a criminal-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.