ഗോപി സുന്ദർ ഇനി നായകൻ; പോസ്റ്റർ ലോഞ്ച്​ ​ചെയ്​ത്​ ദുൽഖർ

മലയാളത്തിലെ മുൻനിര സംഗീത സംവിധായകൻ ഗോപി സുന്ദർ നായകനാകുന്നു. ഹരികൃഷ്​ണൻ സംവിധാനം ചെയ്യുന്ന ‘ടോൾ ഗേറ്റ്’​ എന്ന ചിത്രത്തിലൂടെയാണ്​ ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പർതാരം ദുൽഖർ സൽമാനാണ്​ ടോൾ ഗേറ്റി​​െൻറ പോസ്റ്റർ പങ്കുവെച്ച്​ സസ്​പെൻസ്​ പുറത്തുവിട്ടത്​. 

ദുൽഖറിനെ ഗായകനാക്കി മലയാളികൾക്ക്​ പരിചയപ്പെടുത്തിയത്​ ഗോപി സുന്ദറായിരുന്നു. അതിനുള്ള ഡിക്യൂവി​​െൻറ പൃത്യുപകാരമെന്നോണമാണ്​ ഗോപി സുന്ദറി​​െൻറ ആദ്യ ചിത്രം ദുൽഖർ ലോഞ്ച്​ ചെയ്​തത്​.

എയ്യ പ്രൊഡക്ഷൻസി​​െൻറ ബാനറിൽ നാസർ മട്ടാഞ്ചേരി, ഹസീന സലാം എന്നിവർ ​ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​. ചിത്രത്തിന്​ വേണ്ടി സംഗീതം ഒരുക്കുന്നതും ഗോപി സുന്ദറാണ്​. ജിത്തു ദാമോദറാണ്​ ഛായാഗ്രഹണം.

Full View
Tags:    
News Summary - gopi sundar as hero new movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.