സംവിധായകൻ സച്ചിയുടെ അപ്രതീക്ഷിത വേർപാടിൽ മലയാള സിനിമാ ലോകം ദുഖത്തിലാണ്. താനെന്ന കലാകാരിയെ ലോകത്തിന് പരിചയപ്പെടുത്തിയത് സച്ചിയെ വികാര നിർഭരമായ കുറപ്പിലൂടെ അനുസ്മരിക്കകുയാണ് നടി ഗൗരി നന്ദ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന ശക്തയായ കഥാപാത്രം നിരൂപക പ്രശംസ നേടുകയും ചർച്ചകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇനിയും തന്നെപ്പോലെ ഉളളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കേണ്ടതായിരുന്നില്ലേയെന്നും അതിനു മുമ്പെ പോയതെന്തിനെന്നും ഗൗരി ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
എന്‍റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? ......എപ്പോഴും പറയുന്ന വാക്കുകൾ " ടാ നീ രക്ഷപെടും " ...ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു ...പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ ... ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ ?...എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.