സംഘഫാസിസത്തിനായി മുരളി ഗോപി നടത്തുന്ന ഇടപ്പെടലുകളെ എതിർക്കേണ്ടത് തൻെറ ഉത്തരവാദിത്തമാണെന്ന് നടൻ ഹരീഷ് പേരടി. ടിയാൻമെൻ സ്വകയർ വെടിവെപ്പിൻെറ 30ാം വാർഷികത്തെ അനുസ്മരിച്ച് മുരളി ഗോപി ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയായാണ് ഹരീഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നടനെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി നേട്ടമുണ്ടാക് കിയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. എങ്കിലും ചിത്രത്തിൻെറ തിരക്കഥയോട് അന്നും ഇന്നും വിയോജിപ്പുണ്ട്. ഇടതുപക്ഷം പരാജയപ്പെട്ട അവസരത്തിൽ സംഘഫാസിസത്തിനുവേണ്ടി ചിത്രത്തിൻെറ തിരക്കഥാകൃത്ത് നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണ രൂപം:
നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ...
പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും " നിന്റെ തന്തയല്ലാ എന്റെ തന്താ ".... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.