തൃശൂർ: അപ്രതീക്ഷിത സമ്മാനത്തിെൻറ ഞെട്ടലിലാണ് ഗാന രചനയ്ക്കുള്ള സംസ്ഥാന ചലച്ച ിത്ര പുരസ്കാരം ലഭിച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. പുതിയ ചിത്രങ്ങളുടെ പാെട ്ടഴുത്ത് തിരക്കിൽ തൃശൂർ കുന്നംകുളത്ത് വീട്ടിൽ കഴിയുേമ്പാഴാണ് നേട്ടം അറിയുന്നത്.
ജോസഫ്, തീവണ്ടി എന്നീ സിനിമകളിലെ പാട്ടുകൾക്കാണ് പരുസ്കാരം. ആദ്യമായാണ് സംസ്ഥാന സർക്കാറിെൻറ പുരസ്കാരം ലഭിക്കുന്നത്. ഇത് സന്തോഷത്തിെൻറ ആഴം കൂട്ടുന്നതായി അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
രണ്ടു സിനിമകളുടെയും സംഗീതസംവിധായകരുെടയും ആദ്യ സംരംഭങ്ങളാണ്. ജീവാംശമായ് .... താനെ നീ എന്നിൽ .... എന്ന് തുടങ്ങുന്ന തീവണ്ടിയിലെ ഗാനം തലമുറകൾ ഭേദമില്ലാതെ ആസ്വദിക്കുന്നുണ്ട്.
ജോസഫ് സിനിമയിലെ ഉയിരിന് നാഥനെ... ഉലകിന് ആദിയെ .... എന്ന് തുടങ്ങുന്ന പാട്ടാണ് കൂടുതൽ ശ്രദ്ധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.