കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഉചിതമായി തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹരജിയില്‍ എതിര്‍ കക്ഷികളായ സംവിധായകന്‍ കമല്‍ നിര്‍മാതാവ് എന്നിവര്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മത സ്പര്‍ധയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.