കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. അന്വേഷണം ഏറ്റെടുക്കുന്നതിനെപ്പറ്റി നിലപാടറിയിക്കാന്‍ സി.ബി.ഐയോടും ഉത്തരവിട്ടു. മണി മരിച്ച് ഒരുവര്‍ഷമായിട്ടും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടത്തെി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് അന്വേഷണംകൊണ്ടായില്ളെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.2016 മാര്‍ച്ച് ആറിനാണ് മണി ആശുപത്രിയില്‍ മരിക്കുന്നത്. ചാലക്കുടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. ഈ പരാതി പരിഗണിച്ച് കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവായി.
എന്നാല്‍, പൊലീസിന്‍െറ പക്കലുള്ള കേസ് ഡയറിയും മറ്റും സി.ബി.ഐക്ക് കൈമാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐയും മുന്നോട്ടുവന്നില്ല. അതോടെ പൊലീസ്തന്നെ അന്വേഷണം പൂര്‍ത്തീകരിച്ച് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ളെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനമാണ് റിപ്പോര്‍ട്ടിലുള്ളതെന്നറിയുന്നു. അതേസമയം, വിഷാംശം ഉള്ളില്‍ കടന്നതാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ്മോര്‍ട്ടത്തിലും നേരത്തേ തെളിഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.