ഖഫ്ജി(സൗദി): വാട്സ്ആപ്പിൽ കിട്ടിയ ഏതോ ഒരു കുട്ടിയുടെ വോയ്സ് മെേസജ് ഒരുമിനിറ്റ് സിനിമയാക്കിയ മലയാളി സമൂഹമാധ്യമങ്ങളിൽ ‘സൂപ്പർസ്റ്റാർ’ ആയി. സാധാരണ പ്രവാസിയുടെ നിസ്സഹായതകളും പരിമിതികളും ടിക് ടോക്കിൽ ആവിഷ്കരിച്ചാണ് മൂവാറ്റുപുഴ സ്വദേശി കാനാപറമ്പിൽ കെ. ജലാൽ ഹ്രസ്വചിത്രം തയാറാക്കിയത്. ഇത് കണ്ടവരുടെയെല്ലാം കരളിലുടക്കി.
ഒരു കുട്ടി പിതാവിനോട് ദുബൈയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുന്ന ശബ്ദം രണ്ടാഴ്ച മുമ്പ് വാട്സ് ആപ്പിൽ ലഭിച്ചതാണ് ഇങ്ങനെ ഒരു വിഡിയോചെയ്യാൻ പ്രചോദനമായത്. ആരുെടത് എന്നറിയാത്ത ആ വോയ്സ്, ഒരു കുട്ടി ഉപ്പയോട് അവധിക്കാലത്ത് ഉമ്മയെയും തന്നെയും കൂടി ഉപ്പ ജോലിചെയ്യുന്ന ദുബൈയിൽ കൊണ്ടുപോകുമോ എന്ന് കെഞ്ചി ചോദിക്കുന്നതായിരുന്നു.
വിഡിയോ കണ്ട് േഫസ്ബുക്കിലൂടെയും ഫോണിലൂടെയും സഹായ വാഗ്ദാനങ്ങളോടെ ചിലർ സമീപിച്ചിരുന്നു. 25 വർഷത്തിലധികമായി സൗദിയിൽ ഖഫ്ജി, ദമ്മാം, മക്ക എന്നിവിടങ്ങളിൽ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്ന ജലാൽ കലാകാരനാണ്. പാട്ട്, നാടകം, സ്കിറ്റ്, ഒക്കെയായി സജീവമാണ് ജലാലിെൻറ കലാപ്രവർത്തനങ്ങൾ.
േഫസ്ബുക്കിൽ മാത്രം ആറായിരത്തോളം ഷെയർ ചെയ്യപ്പെട്ട വിഡിയോ വാട്സ്ആപ്പിൽ ഉൾപ്പെടെ ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. കാമറ, എഡിറ്റിങ്, അഭിനയം എല്ലാം സ്വന്തമായിചെയ്ത വിഡിയോ സെൽഫിയായിട്ടാണ് ചിത്രീകരിച്ചത്. മക്കയിൽ ഖുബ്ബൂസ് കച്ചവടംചെയ്യുന്ന ജലാൽ ജോലിക്കിടയിൽ ലഭിച്ച ഇടവേളകൾ ഉപയോഗപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.