കൊച്ചി: ദിലീപിെൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ജാമ്യഹരജിയിൽ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഇതുസംബന്ധിച്ച് ഹൈകോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു.ദിലീപിനെതിരായ തെളിവുകൾ അക്കമിട്ടുനിരത്തിയാണ് ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ വ്യാഴാഴ്ച ഹരജിയെ എതിർത്തത്. തുല്യതയില്ലാത്ത കുറ്റകൃത്യമാണ് ദിലീപിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന വാദവും സർക്കാർ ഉന്നയിച്ചു. അതേസമയം, നേരിട്ട് ഒരു തെളിവുമില്ലാതെയാണ് ഗൂഢാലോചന കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നായിരുന്നു ദിലീപിെൻറ വാദം.
തന്നെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്. പലതവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും സംഭവവുമായി തന്നെ ബന്ധപ്പെടുത്താനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. അന്തിമ റിപ്പോർട്ട് ഏപ്രിലിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും നിരവധി കവർച്ച, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പ്രതിയായ പൾസർ സുനിയുടെ മൊഴി വിശ്വാസത്തിലെടുത്ത് തന്നെ കേസിൽ കുടുക്കിയിരിക്കുകയാണ്. സുനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങൾ അഭിഭാഷകനും കോടതിയെ ധരിപ്പിച്ചു.
അതേസമയം, നടിയെ ആക്രമിക്കാൻ നടത്തിയ ക്വേട്ടഷൻ ഇടപാടുമായി ബന്ധപ്പെട്ട് ദിലീപും സുനിയും തമ്മിൽ നാലുതവണ നേരിൽ കെണ്ടന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു േപ്രാസിക്യൂഷൻ വാദിച്ചത്. കേസിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ േഫാണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് അപ്രത്യക്ഷമായതിന് പിന്നിലും ഗൂഢാലോചനയുണ്ട്. പ്രതിയെ ജാമ്യത്തിൽവിടുന്നത് ഇൗ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകും. ഫോൺ കണ്ടെത്താതെ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.