തിരുവനന്തപുരം: ചലച്ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി ഒന്നിെൻറയും അവസാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10ാമത് അന്താരാഷ്ട്ര ഡോക്യുമെൻററി- ഹ്രസ്വചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ ഡോക്യുെമൻററികളുടെ സംവിധായകരോട് തെൻറ ഐക്യദാർഢ്യം അറിയിച്ചു. വിലക്ക് െകാണ്ട് തടഞ്ഞുവെക്കാവുന്നതല്ല സർഗാത്മക. ഐ.ഡി.എസ്.എഫ്.എഫ്. കെയിൽ പ്രദർശാനുമതി നിഷേധിച്ചതിലൂടെ ആയിരങ്ങളുടെ കാഴ്ച ബന്ധപ്പെട്ടവർക്ക് മറയ്ക്കാൻ സാധിക്കും. എന്നാൽ, പതിനായിരങ്ങളുടെ കാഴ്ച മൂടിവെക്കാൻ കഴിയില്ല. നവമാധ്യമങ്ങളുടെ സഹായത്തോടെ ഇവ ലോകത്തേക്ക് എത്തിക്കാനുള്ള ശ്രമം സംവിധായകരുടെ ഭാഗത്തുനിന്നുണ്ടാകണം. ശബ്ദമില്ലാത്തവരുടെ ശബ്്ദമാകുന്ന ചിത്രങ്ങളെയും സംവിധായകരെയും സർക്കാർ എന്നും പിന്തുണക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈരളി തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു.
ചോദ്യം ചോദിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നതിെൻറ ഉത്തമ ഉദാഹരണമാണ് പ്രദർശനാനുമതി നിഷേധിച്ച നടപടിയെന്ന് മുഖ്യാതിഥിയായ നാസ്കോം മുൻ പ്രസിഡണ്ട് കിരൺ കാർണിക് പറഞ്ഞു. ജനങ്ങളിലേക്ക് എത്താനുള്ള മികച്ച മാർഗം നിരോധനമാണ്. പ്രദർശനാനുമതി നിരോധിച്ച സിനിമകളോടുള്ള സർക്കാറിെൻറ സമീപനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മി, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലെനിൻ രാജേന്ദ്രൻ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, ജൂറി മെംബർമാരായ ആൻഡ്രൂ വയൽ, റിതു സരിൻ എന്നിവരും പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സ്വാഗതവും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.