െഎ.എഫ്​.എഫ്.കെ: മത്സരവിഭാഗത്തിൽ  രണ്ട്​ മലയാള ചിത്രങ്ങൾ

 തി​രു​വ​ന​ന്ത​പ​ു​രം: ഡി​സം​ബ​ർ എ​ട്ട്​ മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന 22ാമ​ത്​ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള മ​ല​യാ​ള സി​നി​മ​ക​ളു​ടെ തെ​​ര​ഞ്ഞെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യി. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ ര​ണ്ട്​ ചി​ത്ര​ങ്ങ​ളും ‘മ​ല​യാ​ള സി​നി​മ ഇ​ന്ന്​’ എ​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക്​ ഏ​ഴ്​ ചി​ത്ര​ങ്ങ​ളും​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രേം​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്​​ത ‘​ര​ണ്ടു​പേ​ർ’ സ​ഞ്​​ജു സു​രേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്​​ത ‘ഏ​ദ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ്​ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

‘മ​ല​യാ​ള സി​നി​മ ഇ​ന്ന്​’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ മ​ഹേ​ഷ്​ നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്​​ത ‘ടേ​ക്ക്​ ഒാ​ഫ്​’, ദി​ലീ​ഷ്​ പോ​ത്ത​​െൻറ ​‘തൊ​ണ്ടി​മു​ത​ലും ദൃ​ക്​​സാ​ക്ഷി​യും’, സ​ലിം​കു​മാ​ർ സം​വി​ധാ​നം ചെ​യ്​​ത ‘ക​റു​ത്ത ജൂ​ത​ൻ’, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​​െൻറ ‘സെ​ക്​​സി ദു​ർ​ഗ’, ലി​ജോ ജോ​സ്​ ​െപ​ല്ലി​ശ്ശേ​രി​യു​ടെ ‘അ​ങ്ക​മാ​ലി ഡ​യ​റീ​സ്​’, സ​തീ​ഷ്​ ബാ​ബു​സേ​ന​ൻ, സ​ന്തോ​ഷ്​ ബാ​ബു​സേ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സം​വി​ധാ​നം ചെ​യ്​​ത ‘മ​റ​വി’, പ്ര​ശാ​ന്ത്​ വി​ജ​യ്​ സം​വി​ധാ​നം ചെ​യ്​​ത ‘അ​തി​ശ​യ​ങ്ങ​ളു​ടെ വേ​ന​ൽ’ എ​ന്നി​വ തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 

Tags:    
News Summary - IFFK two malayalam movie selected for competion-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.