നിർമാതാവായി ​െഎ.എം വിജയൻ: ഫുട്​ബാൾ കഥയുമായി പാണ്ടി ജൂനിയേഴ്​സ്​

അഭിനേതാവായി തിളങ്ങിയ മലയാളികളുടെ സ്വന്തം ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ സിനിമ നിര്‍മാണ രംഗത്ത്​കൂടി ഒരു പര ീക്ഷണത്തിനൊരുങ്ങുന്നു. പാണ്ടി ജൂനിയേഴ്​സ്​ എന്ന പേരിലെത്തുന്ന പുതിയ ചിത്രം നിർമിച്ചാണ് വിജയൻ​ നിർമാതാവി​​ െൻറ കുപ്പായമണിയാൻ പോകുന്നത്​. ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു സിനിമ നിര്‍മ്മിക്കുമെന്ന്​ രണ്ടുമാസം മുമ്പ് വിജയൻ അറിയിച്ചിരുന്നു. പറഞ്ഞത്​ പോലെ ഫുട്​ബാൾ പശ്ചാത്തലമാക്കിയാണ്​ ചിത്രം ഒരുങ്ങുന്നതും.

‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന ടാഗ്​ലൈനോടെ എത്തുന്ന ചിത്രത്തെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടൈറ്റില്‍ ലോഞ്ചിനായി റിലീസ്​ ചെയ്​ത പോസ്റ്ററും സിനിമയെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ല.

ബിഗ് ഡാഡി എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറില്‍ ഐ.എം.വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തി​​െൻറ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

Full View

Tags:    
News Summary - im vijayan as producer-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.