ഓർമകൾക്ക്​ നന്ദി; ഇർഫാൻ ഖാന്​ അനുശോചനവുമായി രാജ്യം

ഡൽഹി: ബോളിവുഡ്​ നടൻ ഇർഫാൻ ഖാ​​​​​െൻറ മരണത്തിൽ അനുശോചനവുമായി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്​ട്രീയ നേതാക്കളും സിനിമ നടൻമാരു​ം ഉൾ​പ്പെടെ സമൂഹത്തി​​​​​െൻറ വിവിധ മേഖലകളിൽപെട്ടവർ മരണത്തിൽ​ അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇർഫാൻ ഖാ​​​​െൻറ നിര്യാണം സിനിമ-നാടക ലോകത്തിന് തീരാനഷ്​ടമാണ ്. വ്യത്യസ്ത മേഖകളിലെ വൈവിധ്യമാർന്ന പ്രകടനങ്ങൾ അദ്ദേഹത്തെ എന്നും ഓർമിപ്പിക്കുന്നതാണ്​. അദ്ദേഹത്തി​​​​െൻറ കു ടുംബം, സുഹൃത്തുക്കൾ, ആരാധകർ എന്നിവരോടൊപ്പം എ​​​​െൻറ മനസ്സും പങ്കുചേരുന്നു. അദ്ദേഹത്തി​​​​െൻറ ആത്​മാവ്​ സമാധാ നത്തോടെ ഇരിക്കട്ടെ.

ആഭ്യന്തര മന്ത്രി അമിത്​ ഷാ: ഏറെ ദുഃഖം നൽകുന്നതാണ്​ ഇർഫാൻ ഖാ​​​​െൻറ മരണം. വൈവിധ്യമാർന്ന നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തി​​​​െൻറ കഴിവ്​ ആഗോള പ്രശസ്തിയും അംഗീകാരവും നേടി. ഇർഫാൻ നമ്മുടെ സിനിമ വ്യവസായത്തിന് ഒരു അമൂല്യ നിധി യായിരുന്നു. രാജ്യത്തിന് അസാധാരണമായ ഒരു നടനെയും ദയയുള്ള ആത്മാവിനെയും നഷ്​ടമായി. അദ്ദേഹത്തി​​​​െൻറ കുടുംബത്തി നും ആരാധകർക്കും എ​​​​െൻറ അനുശോചനം.

കേ​ന്ദ്ര മന്ത്രി പ്രകാശ്​ ജാവേദ്​കർ: വൈവിധ്യങ്ങൾ നിറഞ്ഞ നടനായിരുന്നു ഇ ർഫാൻ ഖാൻ. അദ്ദേഹത്തി​​​​​െൻറ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി​.

കേന്ദ്ര മന്ത്രി നിർമല സീതാരാമൻ: ബോളിവുഡി​​​​​െൻറ യഥാർത്ഥ ഇതിഹാസമായിരുന്നു ഇർഫാൻ ഖാൻ. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി: ഇർ‌ഫാൻ‌ ഖാ​​​​​െൻറ മരണവിവരം ദുഃഖത്തോടെയാണ്​ കേട്ടത്​. വൈദഗ്ധ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടി.വി വേദിയിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായിരുന്നു. അദ്ദേഹത്തി​​​​​െൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എ​​​​​െൻറ അനുശോചനം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ: നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാ​​​​​െൻറ മരണവിവരം ഞെട്ടലോടെയാണ്​ കേട്ടത്​. അദ്ദേഹത്തി​​​​​െൻറ പ്രവൃത്തികൾ എന്നും ഓർമിക്കപ്പെടുന്നതാണ്​. ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.

അമിതാബ്​ ബച്ചൻ: ഇത് ഏറ്റവും അസ്വസ്ഥവും സങ്കടകരവുമായ വാർത്തയാണ്. അവിശ്വസനീയമായ കഴിവ്, കൃപയുള്ള ഒരു സഹപ്രവർത്തകൻ, സിനിമാ ലോകത്ത് സമൃദ്ധമായ സംഭാവന നൽകിയയാൾ... ഞങ്ങളെ വളരെ വേഗം വിട്ടുപോയിരിക്കുന്നു. ഇത്​ വലിയ ശൂന്യതയാണ്​ സൃഷ്​ടിക്കുന്നത്​. പ്രാർത്ഥനകൾ.

സച്ചിൻ തെണ്ടുൽക്കർ: ഇർഫാൻ ഖാൻ അന്തരിച്ച വാർത്ത കേട്ടപ്പോൾ സങ്കടമുണ്ട്. എ​​​​​െൻറ പ്രിയങ്കരന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തി​​​​​െൻറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്​. ആംഗ്രെസി മീഡിയം ആയിരുന്നു അവസാനത്തേത്. അഭിനയം എന്നത്​ അദ്ദേഹത്തിന് അനായാസമായിരുന്നു. അതിഗംഭീര നടനാണ്​ അദ്ദേഹം. ആത്മാവ് സമാധാനത്തോടെ കഴിയ​ട്ടെ.

വിരാട്​ കോഹ്​ലി: ഏറെ സങ്കടത്തോടെയാണ്​ ഇർഫാൻ ഖാ​​​​െൻറ മരണവിവരം അറിഞ്ഞത്​. എന്തൊരു അദ്​ഭുതകരമായ കഴിവായിരുന്നു അദ്ദേത്തിന്​. അഭിനയ വൈവിധ്യം എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ചു. ദൈവം ആത്മാവിന് സമാധാനം നൽകട്ടെ.

പ്രിയങ്ക ചോപ്ര: നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളിലും നിങ്ങൾ കൊണ്ടുവന്ന ഊർജം ശുദ്ധമായ മാന്ത്രികതയായിരുന്നു. നിങ്ങളുടെ കഴിവുകൾ നിരവധി മേഖലകളിലൂടെ അനേകർക്ക് വഴിയൊരുക്കി. നിങ്ങൾ ഞങ്ങളിൽ പലർക്കും പ്രചോദനമായി. ഞങ്ങളുടെ മനസ്സുകളിൽ തീരാനഷ്​ടം തന്നെയായിരിക്കും. കുടുംബത്തിന് അനുശോചനം.

അക്ഷയ്​ കുമാർ: നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാ​​​​​െൻറ നിര്യാണ വാർത്ത അറിഞ്ഞതിൽ സങ്കടമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത്‌ ദൈവം അദ്ദേഹത്തി​​​​​െൻറ കുടുംബത്തെ ശക്തിപ്പെടുത്തട്ടെ.

സംവിധായകൻ രാകേഷ്​ റോഷൻ: അദ്ദേഹത്തി​​​​​െൻറ മരണവിവരം അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി. ലോക സിനിമക്ക് ഏറെ സംഭാവനകൾ നൽകിയ അസാധാരണ പ്രതിഭയാണ്​ അദ്ദേഹം.

പ്രകാശ്​ രാജ്​: അങ്ങേയറ്റം വേദനാജനകമാണ്. ആഗോള കലക്ക്​ നിങ്ങൾ നൽകിയ സംഭാവനക്ക്​ നന്ദി. ഞങ്ങൾക്കെന്നും നിങ്ങളൊരു നഷ്​ടമായിരിക്കും. ആത്​മാവിന്​ നിത്യശാന്തി​.

മോഹൻലാൽ: ഇർഫാൻ ഖാ​​​​​െൻറ മരണവാർത്ത അങ്ങേയറ്റം സങ്കടപ്പെടുത്തുന്നതാണ്​. അദ്ദേഹത്തി​​​​​െൻറ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.

കമൽഹാസൻ: ഇർഫാൻ ഖാൻ, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി. നിങ്ങളുടെ ജോലി എപ്പോഴും വിസ്​മയിപ്പിച്ചിരുന്നു. എനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ. കൂടുതൽ കാലം നിങ്ങൾ തുടരണമെന്ന് ആഗ്രഹിച്ചു. കൂടുതൽ സമയം നിങ്ങൾ അർഹിക്കുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കുടുംബത്തിന് കരുത്ത് ലഭിക്ക​ട്ടെ.

പ്രി​ത്വിരാജ്​: ഇർഫാൻ ഖാൻ, സമാധാനത്തോടെ വിശ്രമിക്കുക. നിങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ത്യൻ സിനിമക്കായി നിങ്ങൾക്ക് ഇനിയും വളരെയധികം ചെയ്യാൻ കഴിയുമായിരുന്നു. നിങ്ങളെ ഞങ്ങൾക്ക്​ ഏറെ നഷ്​ടപ്പെടും.

നിവിൻ പോളി: മരണത്തെക്കുറിച്ച് കേട്ടപ്പോൾ തികച്ചും ഞെട്ടലും സങ്കടവുമുണ്ടായി. എത്ര മികച്ച നടനായിരുന്നു. ഓർമകൾക്ക് നന്ദി സർ.

ഗായകൻ അദ്​നാൻ സാമി: ദൈവമേ, ഈ ദാരുണമായ വാർത്ത ഏറെ ആഘാതം സൃഷ്​ടിക്കുന്നതാണ്​. ഞാൻ വികാരങ്ങളാൽ വലയുകയും വാക്കുകൾക്കപ്പുറത്ത് സങ്കടപ്പെടുകയും ചെയ്യുന്നു. കുടുംബത്തിന് എ​​​​​െൻറ ഹൃദയംഗമമായ അനുശോചനം. ഇർ‌ഫാൻ‌, നിങ്ങളുടെ പ്രതിഭയെ ലോകത്തിന് കാണിച്ചതിന് നന്ദി.

റസൂൽ പൂക്കുട്ടി: നിങ്ങൾ വളരെ വേഗം പോയി. എഫ്​.ടി.ഐ.ഐയിലെ ചെറിയ മുറിയിൽനിന്ന് സിനിമയുടെ ആഗോള ഘട്ടത്തിലേക്ക് നമ്മൾ ഒരുപാട് യാത്ര ചെയ്തു. ഇത്ര നേരത്തെ നിങ്ങൾ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയില്ല. നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ്. ലോക സിനിമ എപ്പോഴും നിങ്ങളെ ഓർക്കും.


Tags:    
News Summary - India Mourns Irrfan Khan's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.