നാക്കുപിഴ; ഇന്ദ്രൻസിനെതിരായ പരാമർശത്തിൽ മാപ്പ്​ ചോദിച്ച്​ സനൽകുമാർ ശശിധരൻ

നടൻ ഇന്ദ്രൻസിനെതിരായ വിവാദ പരാമർശത്തിൽ ക്ഷമചോദിച്ച്​ സംവിധായകൻ സനൽകുമാർ ശശിധരൻ. ഇന്ദ്രന്‍സിന്​ സംസ്ഥാന അവാർഡ്​ ലഭിച്ചതിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു ചാനൽ അഭിമുഖത്തിൽ സനൽ നടത്തിയത്​. ഇതിനെതിരെ ആളൊരുക്കത്തി​​​െൻറ സംവിധായകന്‍ വി.സി അഭിലാഷ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.  

സനൽ കുമാറി​​​െൻറ മറുപടി

ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.’ സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - indrans-sanal kumar sasidharan-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.