എറണാകുളം: വായനയെക്കുറിച്ച് എനിക്ക് നിറയെ ഒാർമകളുണ്ട്. വായനശീലം കുട്ടിക്കാലം മുതലേ എന്നോടൊപ്പമുണ്ട്. പത്രം വായിക്കുക എന്നത് ഇന്നും എെൻറ പ്രധാന ദിനചര്യകളിൽ ഒന്നാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്രം വായിക്കാൻ ശീലിപ്പിച്ചത് അപ്പനാണ്. മഹാത്മ റീഡിങ് റൂം എന്ന ഇരിങ്ങാലക്കുടയിലെ ലൈബ്രറിയിലേക്ക് ഞാനും അപ്പനും കൂടിയാണ് പോയിരുന്നത്. പലപ്പോഴും എന്നെ അപ്പൻ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. അതിെൻറ കാരണം മറ്റൊന്നുമല്ല. ഇവനെ സ്കൂളിൽവിട്ട് പഠിപ്പിച്ചിട്ട് നേേര ചൊവ്വേ ഒന്നും മനസ്സിലാകുന്ന ലക്ഷണമില്ല. എന്നാൽ, പിന്നെ ഇങ്ങനെയെങ്കിലും കുറേ കാര്യങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യേട്ട എന്നായിരുന്നു അപ്പെൻറ ചിന്ത.
കവി വൈലോപ്പിള്ളി ശ്രീധര മേനോനും ആ ലൈബ്രറിയിലെ നിത്യ സന്ദർശകനായിരുന്നു. വൈേലാപ്പിള്ളി വന്നുകയറിയാൽ ആദ്യം അപ്പെൻറ കൈയിലേക്ക് നോക്കും. കാരണം അപ്പെൻറ കൈയിലായിരിക്കും ‘നവജീവൻ’ പത്രം. കമ്യൂണിസ്റ്റുകാരുടെ പത്രമാണത്. അപ്പൻ കമ്യൂണിസ്റ്റുകാരനായതുകൊണ്ട് ‘നവജീവ’െൻറ സ്ഥിരം വായനക്കാരനായിരുന്നു. അപ്പൻ വായിച്ചുകഴിഞ്ഞാൽ വൈലോപ്പിള്ളിക്ക് കൊടുക്കും. പത്രം വൈലോപ്പിള്ളിയുടെ കൈയിലാണെങ്കിൽ വായന കഴിഞ്ഞ് അപ്പന് കൈമാറും.
ഇപ്പോഴും കിട്ടാവുന്ന പത്രങ്ങളെല്ലാം വായിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്. എന്നാൽ, പുസ്തകങ്ങൾ വായിക്കാൻ വേണ്ടത്ര സമയം കിട്ടാറില്ല. അക്കാലത്ത് അഞ്ചു മുതൽ ഒാരോ ക്ലാസിലും പലരും മൂന്നു വർഷം വരെയൊക്കെ പഠിച്ചാണ് അടുത്ത ക്ലാസിലേക്ക് കടന്നുകൂടുന്നത്. അന്ന് പാഠപുസ്തകത്തിൽ കുട്ടികൃഷ്ണ മാരാരുടെയും കുഞ്ചൻ നമ്പ്യാരുടെയും വൈലോപ്പിള്ളിയുടെയും എഴുത്തച്ഛെൻറയും ഗദ്യങ്ങളും കവിതകളുമൊക്കെയുണ്ടാകും. അതൊക്കെ കാണുേമ്പാൾ ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല എെൻറയൊരു പുസ്തകം, ഞാനെഴുതിയ ഒരു പാഠം ഏതെങ്കിലും ക്ലാസിൽ പഠിപ്പിക്കുമെന്ന്. പക്ഷേ, ഞാൻ എഴുതിയ ഒരു പാഠമാണ് നാലുവർഷമായി അഞ്ചാം ക്ലാസിൽ പഠിപ്പിക്കുന്നത്. ഒാർക്കുേമ്പാൾ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്.
എട്ട് പുസ്തകങ്ങൾ ഞാൻ എഴുതി. അതിൽ ഒരുപക്ഷേ സാഹിത്യമൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ജീവിതത്തിലുണ്ടായ ചില അനുഭവങ്ങളാണ് അതിൽ വിവരിച്ചത്. ഇതുവരെയുള്ള ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകളും നേരിടേണ്ടിവന്ന അനുഭവങ്ങളുമാണ് പകർത്തിവെച്ചത്. എെൻറ ‘കാൻസർ വാർഡിലെ ചിരി’ അടുത്തിടെ ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. ഇൗ പുസ്തകം തമിഴിലും പുറത്തിറങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വായന ഇല്ലെങ്കിലും ധാരാളമായി എഴുതാൻ കഴിയുന്നുണ്ട്. അനുഭവങ്ങളാണ് എനിക്ക് എഴുതാനുള്ള ബലം നൽകുന്നത്. പണ്ടുകാലത്ത് എം.ടിയും മലയാറ്റൂരും ഉൾപ്പെടെ അറിയപ്പെടുന്ന എഴുത്തുകാരുടെയെല്ലാം പ്രധാന കഥകളെല്ലാം ഞാൻ വായിച്ചിരുന്നു. അന്നതിന് സമയം കിട്ടിയിരുന്നു.
പുതുതലമുറയിലെ കുട്ടികൾ അത്യാവശ്യ കാര്യങ്ങൾ വായിച്ചുതന്നെ അറിയണം. ചാനലുകൾമാത്രം കണ്ടിരുന്നിട്ട് കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഒാരോ രാജ്യത്തിെൻറയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചും സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും ശേഷവുമുള്ള അവസ്ഥയെക്കുറിച്ചുമെല്ലാം അവർ അറിഞ്ഞിരിക്കണം. അനുഭവങ്ങളിൽനിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാനുണ്ട്. അനുഭവങ്ങൾക്ക് തീവ്രതയും സത്യസന്ധതയും കൂടും. വായനയുടെ ലോകത്തേക്ക് കൂടുതൽ കടന്നുചെല്ലാനും കൂടുതൽ അറിവുകളും അനുഭവങ്ങളും ആർജിക്കാനും ഇൗ വായനദിനം പ്രചോദനമാകെട്ട എന്ന് ഞാൻ ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.