പുലിമുരുകൻ ടീമി​െൻറ ത്രില്ലിങ്​ ‘ഇര’; ട്രൈലർ യൂട്യൂബിൽ ട്രെൻറിങ്​

പുലിമുരക​​​െൻറ സംവിധായകനും നിർമാതാവും ചേർന്ന്​ നിർമിക്കുന്ന പുതിയ ചിത്രമാണ്​ ഇര. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷ്​ ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തി​​​െൻറ ട്രൈലർ യൂട്യൂബിൽ ട്ര​​െൻറിങ് ലിസ്​റ്റിൽ ഒന്നാമതാണ്​. ത്രില്ലർ സ്വഭാവത്തിൽ മുന്നോട്ട്​ പോകുന്ന ചിത്രം അടുത്ത്​ തന്നെ തിയറ്ററിലെത്തും.

Full View

സമീപ കാലത്ത്​ വൻ പ്രചാരം നേടിയ വാക്കായ ‘ഇര’ എന്ന്​ പേരിട്ടത്​ മുതൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പുലിമുരുകൻ സംവിധായകനായ വൈശാഖും തിരക്കഥാകൃത്തായ ഉദയ കൃഷ്​ണയും ചേർന്ന്​ നിർമിക്കുന്ന ചിത്രമാണെന്നതും ഇരയുടെ പ്രത്യേകതയാണ്​. സൈജു എസ്​.എസ്​ ആണ്​ ഇര സംവിധാനം ചെയ്യുന്നത്​. നവീൻ ജോണി​​​െൻറതാണ്​ തിരക്കഥ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു.  

മിയ, ലെന, അലൻസിയർ, നിരഞ്​ജന, ശങ്കർ രാമ കൃഷ്​ണൻ എന്നിവർ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

Tags:    
News Summary - IRA OFFICIAL TRAILER TRENDING - MOVIE NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.