സ്റ്റൈലിഷ് ലുക്കിൽ ദിലീപ്; ജാക്ക് ഡാനിയേലിന്റെ ടീസർ

ദിലീപ് ചിത്രം ജാക്ക് ഡാനിയേയേലിന്റെ ടീസർ പുറത്തിറങ്ങി. എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന ്നിന്ത്യൻ താരം അർജുൻ സർജ്ജയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നായിക അഞ്ചു കുര്യൻ. സ്പീഡ് ട്രാക്ക് എന്ന ദ ിലീപ് ചിത്രം സംവിധാനം ചെയ്തതും ജയസൂര്യയായിരുന്നു.

എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ നിര്‍മാണം ഷിബു കമല്‍ തമീന്‍സയാണ്.

പറക്കും പപ്പൻ, ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ, റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ്, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം എന്നീ ദിലീപ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags:    
News Summary - JACK DANIEL Malayalam Movie Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.