കൊച്ചി: ‘അമ്മ’യുടെ ഒൗദ്യോഗിക വക്താവ് താൻ തന്നെയാണെന്ന് ട്രഷറർ ജഗദീഷ്. നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ പത്രക്കുറിപ്പ് ഇറക്കിയതെന്നും എന്നിട്ടും സിദ്ദീഖ് വാർത്തസമ്മേളനം വിളിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ജഗദീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. മോഹൻലാലാണ് എന്നെ ഒൗദ്യോഗിക വക്താവായി ചുമതലപ്പെടുത്തിയത്. അദ്ദേഹത്തെ പത്രക്കുറിപ്പിലെ ഒാരോ വാചകവും വായിച്ചുകേൾപ്പിച്ചിരുന്നു. ചില മാറ്റങ്ങൾ നിർദേശിച്ചു.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ‘അമ്മ’ നടത്തുന്ന പ്രവർത്തനങ്ങൾ കൂടി പരാമർശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാരവാഹികളുടെയെല്ലാം വാട്സ്ആപ്പിലേക്ക് പത്രക്കുറിപ്പ് അയച്ചുകൊടുക്കുകയും ചെയ്തു. അതിൽ പറഞ്ഞ ഒാരോ കാര്യവും സത്യമാണ്. താനും സിദ്ദീഖും പറഞ്ഞ കാര്യങ്ങളിൽ വൈരുധ്യമില്ല. സിദ്ദീഖ് നടപടിക്രമങ്ങൾ കുറച്ച് വിശദീകരിച്ചു എന്നുമാത്രം. തെൻറ പത്രക്കുറിപ്പ് കണ്ടതോടെ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിെൻറ ആശയക്കുഴപ്പം മാറിയെന്നാണ് കരുതുന്നത്.
സാംസ്കാരിക കേരളം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇപ്പോൾ ‘അമ്മ’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ. അതിനെ തളർത്തിയിടാനോ തണുപ്പിച്ച് നിർത്താനോ കഴിയില്ല. പ്രശ്നപരിഹാരത്തിന് അനുനയത്തിെൻറ പാത സ്വീകരിക്കണമെന്നുതന്നെയാണ് തെൻറ നിലപാട്. ഇടത്തരം കുടുംബത്തിൽ ജനിച്ച തനിക്ക് സമരത്തിെൻറ മാർഗമല്ല, സമരസത്തിെൻറ മാർഗത്തോടാണ് യോജിപ്പ്. ജനറൽ ബോഡി യോഗം അധികം വൈകാതെ ചേരാനുള്ള സാധ്യതയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ധാർമികതയിലൂന്നിയ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.