കൊച്ചി: ‘അമ്പിളിച്ചേട്ടൻ എന്നാ സിനിമയിലേക്ക് തിരിച്ചുവരുന്നേ’ ആരാധകരുടെ സ്നേഹാന ്വേഷണത്തിന് മറുപടിയായി മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ വീണ്ടും അഭിനയലോ കത്തേക്ക്. ഏഴുവർഷത്തെ ഇടവേളക്കുശേഷം പരസ്യചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യം കാമ റക്ക് മുന്നിലെത്തുക. അടുത്തവർഷം സിനിമയിലും അഭിനയിക്കുമെന്ന് മകൻ രാജ്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാലു പതിറ്റാണ്ടോളം മലയാളികളെ ഉള്ളുതുറന്നു ചിരിപ്പിച്ച ജഗതിയുടെ അഭിനയജീവിതത്തിന് താൽക്കാലിക തിരശ്ശീല വീണത് 2012 മാർച്ച് 10ന് കാലിക്കറ്റ് സർവകലാശാലക്കുസമീപം നടന്ന വാഹനാപകടത്തെ തുടർന്നാണ്. ഗുരുതര പരിക്കേറ്റ അദ്ദേഹം ഏറെക്കാലത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് അഭിനയത്തിലേക്ക് മടങ്ങുന്നത്. സിൽവർ സ്റ്റോം വാട്ടർതീം പാർക്കിനുവേണ്ടി ഒരുക്കുന്ന പരസ്യചിത്രത്തിലാണ് മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ, കൊച്ചുമക്കൾ എന്നിവരോടൊപ്പം ജഗതി വീണ്ടും അഭിനയിക്കുക.
അദ്ദേഹത്തിെൻറ നിലവിലെ ആരോഗ്യസ്ഥിതിയായിരിക്കും പരസ്യത്തിെൻറ ഉള്ളടക്കമെന്നും ഇൗ സംരംഭം തന്നെ ചികിത്സയുടെ ഭാഗമാണെന്നും രാജ്കുമാർ പറഞ്ഞു. അടുത്തവർഷം ചെയ്യാനിരിക്കുന്ന സിനിമയുടെ വിശദാംശങ്ങൾ അണിയറപ്രവർത്തകർ പിന്നീട് വെളിപ്പെടുത്തും. ജഗതിയുടെ പേരിൽ രാജ്കുമാർ സ്ഥാപിച്ച ജഗതി ശ്രീകുമാർ എൻറർടെയ്ൻമെൻറ്സാണ് പരസ്യചിത്രം നിർമിക്കുന്നത്. കമ്പനിയുടെ ഉദ്ഘാടനവും പരസ്യചിത്രത്തിെൻറ സ്വിച്ച്ഒാണും 27ന് വൈകീട്ട് ഏഴിന് സിൽവർ സ്റ്റോമിൽ നടക്കും.
വെല്ലൂരിലെ വിദഗ്ധ ചികിത്സയെതുടർന്ന് ജഗതിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. ഓർമശക്തി തിരിച്ചുകിട്ടിയ അദ്ദേഹം വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. സഹപ്രവർത്തകരായ കലാഭവൻ മണി, കൽപന തുടങ്ങിയവരുടെ വേർപാടിലൊക്കെ ഏറെ സങ്കടപ്പെട്ട് പപ്പ കരഞ്ഞിട്ടുണ്ടെന്ന് രാജ്കുമാർ പറഞ്ഞു. മീഡിയ കൺസൾട്ടൻറ് സുധീർ അമ്പലപ്പാട്, ക്രിയേറ്റിവ് ഡയറക്ടർ സിധിൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.