ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ ജഗതി ശ്രീകുമാറും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്കാരം മലയാളത്തിന്‍്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ലോകചിത്രങ്ങളുടെ മഹോത്സവം നടക്കുന്ന നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണെങ്കിലും മേളയില്‍ ജഗതിയുടെ സാന്നിധ്യമുറപ്പിക്കുന്ന രണ്ട് ചടങ്ങുകള്‍ക്ക് ഇന്ന് ചലച്ചിത്രോത്സവ വേദി സാക്ഷിയാകും. ശനിയാഴ്ച രാവിലെ 10ന്  ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ വിഷ്വല്‍ ഇന്‍സ്റ്റലേഷനും ഉച്ചയ്ക്ക് 1.00 ന് കൈരളി തിയേറ്റര്‍ ലോബിയില്‍ ‘അടൂര്‍ ഒരു ചിത്രലേഖനവും’ ജഗതി ഉദ്ഘാടനം ചെയ്യും. 

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്നതാണ് ‘ഡിസൈനേഴ്സ് ആറ്റിക്’ എന്ന ദൃശ്യാവിഷ്കാരം. പഴയകാല നോട്ടീസുകള്‍, ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല പരസ്യ സങ്കേതങ്ങളും സമന്വയിപ്പിച്ചാണ് ഈ വീഡിയോ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. 

സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും  മൂന്നു സ്ക്രീനുകളില്‍ ദൃശ്യസമന്വയമായാണ് അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസ്, റാസി എന്നിവരാണ് ദൃശ്യാവിഷ്കാരത്തിന്‍്റെ അണിയറക്കാര്‍. മനു, അല്‍ത്താഫ് എന്നിവര്‍ ശേഖരിച്ച അപൂര്‍വമായ ചരിത്രരേഖകളാണ് ദൃശ്യാവിഷ്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗായത്രി അശോകന്‍, രാധാകൃഷ്ണന്‍, സാബു കൊളോണിയ, നീതി, കിത്തോ, ഭട്ടതിരി, രാജേന്ദ്രന്‍, ശ്രീജിത്ത് തുടങ്ങി പഴയകാലത്തേയും പുതിയ കാലത്തേയും കലാകാരന്മാര്‍ ഡിസൈനേഴ്സ് ആറ്റിക്കില്‍ അതിഥികളായത്തെും. 21-ാമത് ഫെസ്റ്റിവലിന്‍െറ പ്രത്യേകതകശായിരിക്കും ഈ രണ്ടു പരിപാടികളും.


മേളയ്ക്ക് മികച്ച സുരക്ഷയൊരുക്കി പോലീസ്
തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന് മികച്ച സുരക്ഷയൊരുക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തനവുമായി പോലീസ്. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്‍്റെ നേതൃത്വത്തില്‍ മൂന്ന് അസി. കമ്മിഷണര്‍മാരാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 15000ത്തോളം വരുന്ന പ്രതിനിധികളുടെയും അതിഥികളുള്‍പ്പെടെയുള്ളവരുടെയും സുരക്ഷിതത്വമാണ് ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള സേനാവിഭാഗം ഏറ്റെടുതത്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ക്കായുള്ള പരിശോധന ഉള്‍പ്പെടെ ഓരോ തിയേറ്ററിലേയും സുരക്ഷാ സംവിധാനങ്ങള്‍ക്ക് എസ്.ഐയോ എ.എസ്.ഐയോ നേതൃത്വം നല്‍കും. കൂടാതെ 9 കണ്‍ട്രോള്‍ റൂം വാഹനങ്ങളും 2 പിങ്ക് പട്രോള്‍ വാഹനങ്ങളും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും വനിതാപോലീസ് സാന്നിദ്ധ്യവുമുണ്ട്. 


 

Tags:    
News Summary - jagathy sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.