തിരുവനന്തപുരം: പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയും ചലച്ചിത്രനടിയുമായ ജമീല മാലിക് (73) അന്തരിച്ചു. ബീമാപള്ളിയിലെ സുഹൃ ത്തിെൻറ വീട്ടിലെത്തിയ ജമീലക്ക് ചൊവ്വാഴ്ച പുലർച്ചയോടെ ഹൃദയസ്തംഭനമുണ്ടായതിന െ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പൊതുദർശനത്തിനു വെച്ച മൃതദേഹം വൈകീട്ട് കൊല്ലം ജോനകപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിൽ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. റേഡിയോ നാടക രചയിതാവും ഡബ്ബിങ് കലാകാരിയുമായിരുന്നു. ഒരു നോവലും എഴുതി. കോൺഗ്രസ് നേതാവും ‘മിത്രം’ പത്രാധിപരുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിെൻറയും തങ്കമ്മ വർഗീസിെൻറയും മകളാണ്. ആദ്യ സിനിമ ‘റാഗിങ്’. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി, അതിശയരാഗം, ലക്ഷ്മി തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. സീരിയലുകളിലും വേഷമിട്ടു.
1990ൽ ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ ആണ് അവസാന ചിത്രം. ഖുർആൻ അറബിക് കൈയെഴുത്തുപ്രതി തയാറാക്കി പാളയം പള്ളിക്ക് സമ്മാനിച്ചു. 1983ല്‍ വിവാഹിതയായെങ്കിലും വേര്‍പിരിഞ്ഞു. അന്‍സര്‍ മാലികാണ് മകൻ. അവസാനകാലത്ത് ഹോസ്റ്റലുകളിൽ ജോലിയെടുത്തും ഹിന്ദി ട്യൂഷനെടുത്തുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. താരസംഘടനയായ അമ്മ കൈനീട്ടം നൽകിയിരുന്നു. ‘മാധ്യമം’ അക്ഷരവീട് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാമത്തെ ഭവനം ജമീലക്കാണ് പാലോട്ട് നിർമിച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.