ദിലീപിനെ കാണാൻ നടൻ ജയറാമുമെത്തി

ആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ആലുവ സബ്​ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടൻ ജയറാമുമെത്തി. 
തിരുവോണദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ടെന്നും പതിവ് തെറ്റിക്കാതിരിക്കാനാണ് ഇത്തവണ ജയിലിലെത്തിയത് എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ദിലീപ് സുഖമായിരിക്കുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇന്നലെ സിനിമാ മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. പിതാവിന് ബലിയിടാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. 


 

Tags:    
News Summary - Jayaram Visits Actor Dileep At Aluva Sub Jail-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.