കൊച്ചി: കായൽ കൈയേറ്റത്തിൽ കൊച്ചിൻ കോർപറേഷൻ നടപടിക്കെതിരെ തദ്ദേശ ട്രൈബ്യുണലിൽ നടൻ ജയസൂര്യ നൽകിയ ഹരജി തള്ളി. തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യുണലിലാണ് ജയസൂര്യ ഹരജി നൽകിയത്.
കടവന്ത്ര ചിലവന്നൂർ കായലിലെ മുന്നേ മുക്കാൽ സെൻറ് ഭൂമി ജയസൂര്യ അനധികൃതമായി നികത്തുകയും കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത്തിനുമെതിരെ പൊതു പ്രവർത്തകൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഇൗ പരാതിയിലാണ് അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചിൻ കോർപറേഷൻ ജയസൂര്യക്ക് നോട്ടീസ് നൽകിയിരുന്നു.
കൊച്ചിൻ കോർപറേഷൻ നടപടിക്കെതിരെ ജയസൂര്യ നൽകിയ ഹർജിയിൽ കോർപറേഷെൻറ തുടർ നടപടികൾ ട്രൈബ്യുണൽ കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ ഇരുകക്ഷികളുടെയും വാദം കേട്ട കോടതി ജയസൂര്യയുടെ ഹരജി തള്ളുകയായിരുന്നു.
ഉത്തരവിെൻറ അടിസ്ഥാനത്തിൽ കൊച്ചിൻ കോർപറേഷന് നടപടികൾ തുടരാവുന്നതാണ്. ഇതേ കൈയ്യേറ്റ കേസിൽ ജയസൂര്യക്കെതിരെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചിരുന്നുവെങ്കിലും ആന്തിമ കുറ്റപത്രം നൽകിയിട്ടില്ല. എന്നാൽ കേസിൽ പ്രതിയായ ജയസൂര്യയുടെ പാസ്പോർട്ട് പുതുക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ മാർച്ച് 12ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.