ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ‘അന്വേഷണം’ ജനുവരി 31ന് പ്രദര്‍ശനത്തിനെത ്തും. ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവർ നിർമ്മിക്കുന്ന ചിത് രത്തിൽ ശ്രുതി രാമചന്ദ്രൻ നായികയാവുന്നു. ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധർ, ജയ് വിഷ്ണു, മാസ്റ് റർ അശുധോഷ്, ലിയോണ, ലെന ബേബി ജെസ്സ് തുടങ്ങിയവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
പത്രപ്രവർത്തകനായ അരവിന്ദ് കൊച്ചി നഗരത്തിലെ പ്രശസ്ത ചാനലിലെ ക്രിയേറ്റീവ് ഹെഡാണ്. ഭാര്യ കവിത. രണ്ടു കുട്ടികളുമുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇവർ പാലക്കാട് നിന്നും ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിലെത്തിയത്. സൂപ്പർ സ്പെഷാലിറ്റിയിലെ പ്രമുഖ ഡോക്ടറാണ് ഗൗതം. അരവിന്ദന്‍റെ ആത്മമിത്രമാണ്. ഇരുവരും കോളജിൽ ഒരുമിച്ചുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അരവിന്ദന് ഗൗതമിനെ കാണേണ്ടി വരുന്നു. തുടർന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മൂഹൂർത്തങ്ങളാണ് ഫാമിലി ത്രില്ലർ ചിത്രമായ ‘അന്വേഷണ’ത്തിൽ വിവരിക്കുന്നത്.
അരവിന്ദായി ജയസൂര്യയും ഗൗതമായി വിജയ് ബാബുവും കവിതയായി ശ്രുതി രാമചന്ദ്രനും മക്കളായി മാസ്റ്റർ അശുധോഷും ബേബി ജെസ്സും അഭിനയിക്കുന്നു. ഫ്രാൻസിസ് തോമസിന്‍റെ കഥക്ക് സലിൽ ശങ്കരൻ, രഞ്ജിത്ത് കമല ശങ്കർ, ഫ്രാൻസിസ് തോമസ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സംഗീതം-ജെയ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം ലാൽ കെ.കെ, പ്രൊഡക്ഷൻ ഡിസൈനർ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി.കെ, ഷൈൻ സി.സി, കല-ജയൻ ക്രയോൺ, മേക്കപ്പ്-രഞ്ജിത്ത്, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-ഒാൾഡ് മങ്ക്, അസോസിയേറ്റ് ഡയറക്ടർ-അജിത്ത് മാമ്പുള്ളി, സേതുനാഥ് പത്മകുമാർ, അസിസ്റ്റന്‍റ് ഡയറക്ടർ-അരുൺ ഉടുമ്പൻചോല, വിനേഷ് വിശ്വനാഥ്, പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്-ജെമീഷ് ജോസ്, റിനോയ് ചന്ദ്രൻ, വാർത്ത പ്രചരണം- എ.എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.