കൊച്ചി: യുവനടിയോട് മോശമായി സംസാരിച്ചെന്ന കേസിൽ സംവിധായകൻ ജീൻപോൾ ലാലിെൻറ മൊഴി പൊലീസ് രേഖപ്പെടുത്തി. പണം കൊടുക്കാത്തതിന് തർക്കമുണ്ടായെന്നും എന്നാൽ, അപമര്യാദയായി സംസാരിച്ചിട്ടില്ലെന്നുമാണ് ജീൻപോൾ പൊലീസിനോട് പറഞ്ഞത്. പരാതി പരിഹരിച്ച് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നത്.
പരാതിയിൽനിന്ന് പിന്മാറുന്നതായി കാണിച്ച് നടി ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, പരാതിയില്ലെങ്കിലും കുറ്റങ്ങൾ ഒത്തുതീർക്കാൻ കഴിയുന്നതല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
നേരത്തേ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹമാധ്യത്തിലൂടെ വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും കേസുമായി മുന്നോട്ടു പോവുകയാണെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് ജീൻ പോളിനെതിരായ കേസിൽ പൊലീസും സ്വീകരിച്ചിരിക്കുന്നത്. പ്രതിഫലത്തിെൻറ കാര്യത്തിൽ ഒത്തുതീർപ്പിലെത്താമെങ്കിലും മറ്റുള്ളവ ക്രിമിനൽ കുറ്റമായതിനാൽ അതിന് കഴിയില്ലെന്നാണ് പൊലീസ് നിലപാട്.
നടൻ ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവരാണ് കേസിലെ മറ്റ് എതിർകക്ഷികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതിഭാഗം കേസ് ഒത്തുതീർപ്പാക്കുകയാണെന്ന് കോടതിയെ അറിയിച്ചത്. ഇത്തരം കേസുകളിൽ ഒത്തുതീർപ്പ് വരുത്തുന്നത് തെറ്റായ പ്രവണതയാണെന്നാണ് പൊലീസ് ഭാഷ്യം. കേസിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.