നിർമാതാവ് ജോബി ജോർജും നടൻ ഷെയിൻ നിഗവും തമ്മിൽ വീണ്ടും അസ്വാരസ്യങ്ങൾ തലപൊക്കുന്നു. ചിത്രത്തിൽ അഭിനയിക്കാൻ ഷ െയിൻ സെറ്റിലെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. തുടര്‍ച്ചയ ായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 23നാണ് നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ സംഘടനാ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ച് പൂര്‍ത്തിയാക്കാനുള്ള സിനിമയുടെ ചിത്രീകരണത്തില്‍ സഹകരിക്കാമെന്ന് ഷെയിന്‍ നിഗം സമ്മതിച്ചത്. നിർമാതാക്കളുടെയും അമ്മയുടെയും സംഘടന ഇടപെട്ടാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.
മറ്റൊരു സിനിമക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടതോടെയാണ് വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. എന്നാൽ ആരോപണങ്ങളില്‍ ഷെയിനിനെതിരായി ഷൂട്ടിങ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജും രംഗത്തുവന്നു. ജോബിയുടെ പരാമർശങ്ങൾ ഷെയിന്‍റെ കുടുംബത്തെ വേദനിപ്പിച്ചതായും ഷെയ്ന്‍ പറഞ്ഞു. പിന്നീട് രണ്ടുപേർക്കും സംഘടനകൾ താക്കീത് നൽകിയതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.