വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ ജോമോള്‍ വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുന്നു. വികെ പ്രകാശിന്‍റെ 'കളര്‍ഫുള്‍' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍.ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമാരംഗത്തെത്തിയ ജോമോള്‍ പിന്നീട് ജയരാജിന്റെ സ്നേഹത്തിലാണ് നായികയായത്. പ്രിയദർശന്‍റെ രാക്കിളിപ്പാട്ടായിരുന്നു വിവാഹത്തിന് മുമ്പ് അഭിനയിച്ച അവസാന ചിത്രം. എന്നു സ്വന്തം ജാനകിക്കുട്ടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ദേശീയ അവാർഡിന്‍റെ പ്രത്യേക പരാമർശത്തിന് അർഹയാവുകയും ചെയ്തു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് ബാബു ചിത്രത്തിലെത്തുന്നത്. പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകിയായ സന്ധ്യാരാജുവാണ് കളര്‍ഫുളില്‍ നായികയുടെ വേഷത്തിലെത്തുന്നത്. വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ് പയസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, വിനീത് കുമാര്‍, അശോകന്‍, കൃഷ്ണകുമാര്‍, പാര്‍വതി നമ്പ്യാര്‍, ശ്രീജയ എന്നിവരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.