'ജേക്കബും ജോമോനും' രണ്ട് സിനിമകളാണ് -ഇഖ്ബാൽ കുറ്റിപ്പുറം

ദുൽഖർ സൽമാൻ നായകനായ സത്യൻ അന്തിക്കാട് ചിത്രം 'ജോമോന്‍റെ സുവിശേഷങ്ങൾ' വിനീത് ശ്രീനിവാസന്‍റെ 'ജേക്കബിന്‍റെ സ്വർഗരാജ്യത്തി'ന്‍റെ കോപ്പിയാണെന്ന ചർച്ചയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. രണ്ട് സിനിമകളെയും താരതമ്യം ചെയ്ത് നിരവധി ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ കോപ്പിയടിയെന്ന വാർത്ത നിഷേധിച്ച് തിരക്കഥാകൃത് ഇഖ്ബാൽ കുറ്റിപ്പുറം തന്നെ രംഗത്തെത്തി. ഒരു ഒാൺലൈൻ പോർട്ടലിനോടാണ് തിരക്കഥാകൃത് ഇക്കാര്യം പറഞ്ഞത്. 

രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. എന്നാൽ ചിത്രം കോപ്പിയടിച്ചതാണ് എന്ന് പറയുന്നത് ശരിയല്ല. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത സമയത്ത് താൻ ജോമോന്റെ സുവിശേഷങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ജോമോന്‍റെ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയറ്ററുകളിലെത്തിയത്. ജേക്കബ് റിലീസ് ചെയ്ത സമയത്ത് വിനീതിനെ കണ്ടിരുന്നു. അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. രണ്ട് ചിത്രങ്ങളിലെയും പ്രമേയത്തിലെ സമാനതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയാണ് ചെയ്തത്. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണെന്നും ഇഖ്ബാൽ വ്യക്തമാക്കി. 

Tags:    
News Summary - jomonte suvisheshangal is not a copy of jacobinte swargarajyangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.