ജോയ് മാത്യു നായകനായി ‘ചക്കരമാവിന്‍കൊമ്പത്ത്’

ജോയ് മാത്യുവിനെ നായകനാക്കി മാധ്യമ പ്രവര്‍ത്തകൻ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്ന 'ചക്കരമാവിന്‍കൊമ്പത്ത്' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബ്രാന്‍ഡെക്സ് പ്രൊഡക്ഷന്‍സിന്‍റെയും ജെ.ആര്‍. പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടേതാണ് തിരക്കഥ.  

ഗ്രാമത്തില്‍ മതത്തിനും ജാതിക്കും അപ്പുറം തങ്ങൾ അനുഭവിച്ചിരുന്ന സൗഹൃദം ഇല്ലാതായതിന്‍െറ വേവലാതി  'ആലിമമ്മുക്ക' എന്ന കഥാപാത്രത്തിലൂടെ പറയുകയാണെന്ന് കഥാകൃത്തും സംവിധായകനും 'മാധ്യമം' ഓണ്‍ലൈനോട് പറഞ്ഞു. ഹര്‍ഷാദിന്‍െറ 'മരിച്ചവര്‍ക്കുള്ള കുപ്പായം' എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് 'ചക്കരമാവിന്‍കൊമ്പത്ത്'. ജോയ് മാത്യുവിനെ കൂടാതെ ബിന്ദു പണിക്കര്‍, മീര വാസുദേവ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, മാസ്റ്റര്‍ ഗൗരവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ജോബി ജയിംസ്, സംഗീതം: ബിജിബാല്‍, ഗാനരചന: റഫീക്ക് അഹമ്മദ്, ടോണി ചിറ്റേട്ടുകളം, ചിത്രസംയോജനം: കെ. രാജഗോപാല്‍, കല: സുനില്‍ ലാവണ്യ, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍, ചീഫ് അസോ. ഡയറക്ടര്‍: വിനു ശ്രീധര്‍, അസോ. ഡയറക്ടേഴ്സ്: അജിത്ത് സി. ലോകേഷ്, നവാസ് അലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, നിശ്ചല ഛായാഗ്രഹണം: സിജോ വര്‍ഗീസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

Tags:    
News Summary - joy mathew film chakkaramavin kombathu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.