മമ്മുട്ടിക്കെതിരായ ഫേസ്ബുക്ക്പോസ്റ്റ് പിൻവലിച്ച ഡബ്ളിയു.സി.സിയെ ട്രോളി സംവിധായകൻ ജൂഡ് ആൻറണി. ഇവിടെ വീടിെൻറ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടി.വി. ഇതിലും ഭേദം റേഡിയോ ആണെന്നാണ് വുമൺ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മുട്ടിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം ഡബ്ളിയു.സി.സി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ലേഖനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ സംഘടന പോസ്റ്റ് പിൻവലിച്ചു. ഇൗ സംഭവത്തെ ട്രോളിയാണ് ഇപ്പോൾ ജൂഡ് ആൻറണി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.